അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതില്‍ പ്രതിഷേധങ്ങളും ദു:ഖ പ്രകടനങ്ങളും തുടരുകയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി മെഗാസ്റ്റാര്‍ മമ്മൂട്ടി പോലും ഈ വിഷയത്തില്‍ പ്രതികരിച്ചു. മധുവിനെ ആദിവാസി എന്ന് വിളിക്കരുത്, താന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കകം തന്നെ അത് വൈറല്‍ ആവുകയും ചെയ്തു. രണ്ട് മണിക്കൂറുകൊണ്ട് പോസ്റ്റ് ലൈക്ക് ചെയ്തത് 67,000 പേര്‍. ഷെയര്‍ ചെയ്തത് 24,000 പേര്‍.